Header Ads

test

helthy food



  • കബ്സ എങ്ങനെ വീട്ടില്‍ ഉണ്ടാക്കാം --- ചേരുവകള്‍ ചിക്കന്‍ – 1 കിലോ ബസ്മതി അരി – 2 കപ്പ്‌ സബോള – 3 എണ്ണം തക്കാളി – 1 വലുത് തക്കാളി പേസ്റ്റ് (പ്യൂരി) – 1 ½ കപ്പ്‌
    പച്ചമുളക് – 2എണ്ണം ഇഞ്ചി – 2ടേബി. സ്പൂണ്‍ വെളുത്തുള്ളി പേസ്റ്റ് – 2ടേബി. സ്പൂണ്‍ ഉണക്ക നാരങ്ങ – 2 എണ്ണം കുരുമുളക് പൊടി – ½ ടീസ്പൂണ്‍ മല്ലി പൊടി – ½ ടീസ്പൂണ്‍ മുളക് പൊടി – ½ ടീസ്പൂണ്‍ കബ്സ മസാല – ¾ ടേബിള്‍സ്പൂണ്‍ വെള്ളം – 4 കപ്പ്‌
    *തെയ്യാറാക്കുന്ന വിധം*
    വൃത്തിയായി കഴുകിയ ചിക്കന്‍ വലിയ കഷ്ണങ്ങളായി മുറിക്കുക. ഒരു പാത്രത്തില്‍ ആവശ്യത്തിന് ഓയില്‍ ഒഴിച്ച് ചൂടാക്കുക. അതിലേക്കു സബോള ചേര്‍ത്തു ബ്രൌണ്‍ നിറം ആകുന്നതു വരെ വഴറ്റുക. ശേഷം ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കുക. പച്ചമുളകും, ഉണക്ക നാരങ്ങയും, കുരുമുളകു പൊടിയും, മല്ലി പൊടിയും, മുളക് പൊടിയും, കബ്സ മസാല പൊടിയും ചേര്‍ത്തു പച്ചമണം പോകുന്നതു വരെ ഇളക്കുക. അതിലേക്ക് തക്കാളിയും, തക്കാളി പൂരിയും ചേര്‍ത്ത് എണ്ണ തെളിയും വരെ വഴറ്റുക. ചിക്കന്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് വീണ്ടും അഞ്ചു മിനിറ്റ് വഴറ്റുക. അതിനു ശേഷം നാല് കപ്പ്‌ വെള്ളമൊഴിച്ചു അര മണിക്കൂര്‍ വേവിക്കുക. വെന്ത ശേഷം കോഴി കഷ്ണങ്ങള്‍ മാറ്റിവെക്കുക. ഈ വെള്ളത്തിലേക്കു കഴുകി വെച്ച അരി ചേര്‍ത്തു ചെറു തീയില്‍ വേവിക്കുക. മാറ്റി വെച്ച ചിക്കന്‍ കഷ്ണങ്ങള്‍ ഓവനിലോ ഫ്രൈ പാനിലോ വെച്ച് വറുത്തെടുക്കുക. വറുക്കുമ്പോള്‍ കുറച്ചു തക്കാളി പേസ്റ്റ് ചേര്‍ത്താല്‍ നല്ല രുചിയും നിറവും കിട്ടും. വെന്ത അരി ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം ചിക്കന്‍ കഷ്ണങ്ങള്‍ മുകളില്‍ നിരത്തുക. വറുത്തെടുത്ത ആല്‍മണ്ട് സ്ലിസ് മുന്തിരിയും ഇട്ട് അലങ്കരിക്കുക.
  • 9:09pm

No comments:

Powered by Blogger.