Header Ads

test

online window point

കുടുംബം, ജോലി, കൂട്ടുകാർ...
യഥാർത്ഥത്തിൽ ഷട്ടിൽ കളിയാണ് ജീവിതം.
തിരക്കിൽ നിന്ന് തിരക്കിലേക്കുള്ള
യാത്ര... അതിനെല്ലാം ഉപരിയായി
മനസമാധാനം ഇല്ലെന്ന പരാതിക്കാരാണ്
നമ്മളിൽ ഭൂരിഭാഗവും...
എന്തൊക്കെയുണ്ടെങ്കിലും മുഖത്ത്
നിരാശ, മനസ്സിൽ ആശങ്ക,
അനാവശ്യമായ ഭീതികൾ...
ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന
ശീലങ്ങൾ വളർത്തിയെടുക്കലാണ്
പ്രതിബന്ധങ്ങളെ തരണം ചെയ്യാനുള്ള
പോംവഴി...

1. ആദ്യം ലക്ഷ്യം നിർണ്ണയിക്കുക.
തുടർന്ന് പാലിക്കും എന്ന ഉറപ്പോടെ ഒരു
മാസത്തേക്കുള്ള പദ്ധതിരേഖ
തയാറാക്കിവെക്കുക. നിർബന്ധമായും ഇത്
പിന്തുടരുക.

2. നിങ്ങളുടെ ഏറ്റവും വലിയ
സമയംകൊല്ലി എന്താണെന്ന്
തിരിച്ചറിയുക. രാത്രി മുഴുവൻ
ഇന്റർനെറ്റിൽ ചാറ്റ് ചെയ്തും ഫോണിൽ
സൊള്ളിയും സമയം കളയുന്നവരാണെങ്കിൽ
അത്തരം ശീലങ്ങൾ
നിയന്ത്രിച്ചുകൊണ്ടുവരുക. നല്ല
വായനയ്ക്കായി ഇൗ സമയം
വിനിയോഗിക്കാം.

3. നിങ്ങൾ എല്ലാവരേയും
പ്രീതിപ്പെടുത്താൻ ശ്രമിക്കുന്ന
ആളാണോ? ആരോടും എന്തിനോടും അതെ
എന്ന് പറയുന്ന ശീലമാണോ
നിങ്ങൾക്കുള്ളത്? എന്നാൽ ഇന്നുമുതൽ
’നോ...’ എന്നു പറയാനുള്ള ധൈര്യം
നേടിയെടുക്കുക. അതും ശരിയായ പ്രവൃത്തി
തന്നെയാണെന്ന് തിരിച്ചറിയുക.

4. വളരെക്കാലമായി നിങ്ങൾ ചെയ്യാതെ
വച്ചുതാമസിപ്പിക്കുന്ന പ്രധാന
കാര്യങ്ങൾ ഇൗ ആഴ്ച തന്നെ
ചെയ്തുതീർക്കുക. ഇത് നിങ്ങളില്
ആത്മവിശ്വാസം വർദ്ധിപ്പിക്കും.

5. നിങ്ങളുടെ ലക്ഷ്യത്തിന് തടസ്സം
നിൽക്കുന്ന കാരണങ്ങൾ തിരിച്ചറിയുക.
ഭയാശങ്കകൾ ഒഴിവാക്കി പ്രശ്നങ്ങൾ
പരിഹരിക്കുക.

6. സൗഹൃദങ്ങൾ നിങ്ങളെ എത്രത്തോളം
സ്വാധീനിക്കുന്നുണ്ടെന്ന് കണ്ടെത്തുക.
നിങ്ങളെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന
വ്യക്തികൾ ആരെന്ന് തിരിച്ചറിയുക.
ഞാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണോ
മറ്റുള്ളവർ ആഗ്രഹിക്കുന്ന
കാര്യങ്ങളാണോ ഞാൻ ചെയ്യുന്നത്
എന്ന് സ്വയം ചോദിച്ചുനോക്കുക.

7. മറ്റുള്ളവർ നിങ്ങൾക്ക്
കൽപ്പിച്ചുതരുന്ന നെഗറ്റീവ് ലേബലുകൾ
കണ്ടെത്തുക. ആ ലേബൽ മാറ്റാൻ
സഹായിക്കുന്ന കാര്യങ്ങൾ
തിരിച്ചറിഞ്ഞ് പക്വതയോടെ
പ്രവർത്തിക്കുക.

8. ആഴ്ചയിൽ ഒരിക്കൽ അച്ഛനോടോ
അമ്മയോടോ തുറന്നു സംസാരിക്കുക.
ഹൃദയം അവർക്കുമുന്നിൽ തുറക്കുകയും
അവർ പറയുന്നത് കേൾക്കുകയും ചെയ്യുക.
നാം മനസ്സിലാക്കുന്നതും അറിയുന്നതുമായ
കാര്യങ്ങൾ ഓർത്ത് നമുക്കുതന്നെ അത്ഭുതം
തോന്നും.

9. വികാരങ്ങളെ ഉള്ളിന്റെയുള്ളിൽ
കുഴിച്ചുമൂടേണ്ടിവരുന്ന അടുത്ത
സന്ദർഭത്തിൽ അങ്ങനെ
ചെയ്യാതിരിക്കുക. പകരം വളരെ
ഉത്തരവാദിത്വത്തോടെ അത് ഉചിതമായി
പ്രകടിപ്പിക്കുക.

10. താരതമ്യങ്ങളുമായി പോരാടേണ്ടി
വരുന്നുണ്ടെങ്കിൽ അത്തരം മേഖലകളെ
കൃത്യമായി മനസ്സിലാക്കുക. ഇൗ
പോരാട്ടം വസ്ത്രധാരണ രീതികളോടോ
അഭിരുചികളോടോ സുഹൃത്തുക്കളോടോ
ആകാം. ശരിതെറ്റുകളെക്കുറിച്ച് സ്വയം
ബോധ്യപ്പെടാൻ ഇതു സഹായിക്കും.

11. ജയാപരാജയങ്ങളെക്കുറിച്ച്
ചിന്തിക്കാതെ സന്തോഷത്തിനുവേണ്ടി
മാത്രം മറ്റുള്ളവരുമായി വിനോദങ്ങളിൽ
ഏർപ്പെടുക.

12. നമ്മുടെ ഏറ്റവുമടുത്ത സുഹൃത്തുക്കൾ
വിജയം നേടുമ്പോൾ അവരോടൊപ്പം
സന്തോഷിക്കുക. ഒരിക്കലും അവരുടെ
വിജയം നിങ്ങളെ അസ്വസ്ഥരാക്കരുത്.

13. എന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല
എന്ന ചിന്ത മാറ്റിയെടുക്കുക.
പോസിറ്റീവ് ആയ ഏതെങ്കിലും
പ്രവൃത്തികളിൽ രസം കണ്ടെത്താം.

14. ഇഷ്ടപ്പെട്ട കാര്യങ്ങളെക്കുറിച്ച്
മാത്രം ചിന്തിച്ച് കുറച്ചു സമയം
തനിച്ചിരിക്കുക.

15. മറ്റുള്ളവർ നിങ്ങളെ എങ്ങനെ
സ്വീകരിക്കണമെന്ന് ആഗ്രഹിക്കുന്നോ
ആ രീതിയിൽ അവരോടും പെരുമാറണം.
സഹകരിക്കാത്തവരെപ്പറ്റി ചീത്ത
വിളിക്കുകയോ പരാതിപ്പെടുകയോ
ചെയ്യരുത്. കാരണം ഇതൊന്നും നിങ്ങളും
ആഗ്രഹിക്കുന്നില്ലല്ലോ.

No comments:

Powered by Blogger.