Header Ads

test

malayalam novel storys

കട്ടിലിൽ നിന്ന് തലയിടിച്ച് വീണ മൊബൈൽ മരിച്ചു


തൃക്കരിപ്പൂർ: കട്ടിലിൽ നിന്ന്  എഴുന്നേൽക്കുമ്പോൾ തലയിടിച്ചു വീണ മൊബൈൽ ഫോൺ മരിച്ചു. തൃക്കരിപ്പൂർ സ്വദേശി സാംസങ് ഗാലക്സി എസ്-( 5) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് അപകടം.
പയ്യന്നൂരിൽ നിന്ന് വീട്ടിലെത്തിയ സാംസങ്, തൃക്കരിപ്പൂരിലെ സുഹൃത്തിൻറ്റെ മരണവിവരം ഡഅറിയിക്കാൻ കട്ടിലിൽ നിന്ന് എഴുന്നേൽക്കുന്നതിനിടെ അബദ്ധത്തിൽ തലയിടിച്ച വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ തൽക്ഷണം ബോധം നഷ്ടപ്പെട്ടു. 24 മണിക്കൂറിലേറെ അബോധാവസ്ഥയിൽ കിടന്ന സാംസങ്ങിനെ തിങ്കളാഴ്ച തൃക്കരിപ്പൂർ വെള്ളാപ്പ് റോഡ് ജംഗ്ഷനിലെ അലിഫ് ഇലക് ട്റോണിക് മാർട്ടിലും തുടർന്ന് സാംസങ് കസ്റ്റമർ കെയറിലും എത്തിച്ചു.  6000 രൂപയോളം ചെലവഴിച്ച് ഡിസ്പ്ലേ മാറ്റിയാൽ ജീവൻ തിരിച്ച കിട്ടുമെന്നാണ് അലിഫിലെ വിദഗ്ധ ഡോക്ടർ പറഞ്ഞത്. സാംസങ് കസ്റ്റമർ കെയറിൽ 8000 രൂപയാണ് ആവശ്യപ്പെട്ടത്.
സങ്കീർണ ശസ്ത്രക്രയക്ക് പണമില്ലാത്തതിനാൽ കോൺടാക്ട്സ് എടുത്തു തരാൻ ബന്ധുക്കൾ ഡോക്ടർമാരോട് പറഞ്ഞെങ്കിലും ലോക്കു ള്ളതിനാൽ സാധ്യമല്ലെന്നായിരുന്നു മറുപടി. ഇതോടെയാണ് സാംസങ്ങിന്റെ മരണം ഉറപ്പായത്. ഖബറടക്കം  വൈകീട്ട് നാട്ടുകാരുടെ സാന്നിധ്യത്തിൽ നടന്നു. വളരെ കഷ്ടപ്പെട്ട് നാട്ടിലെ 55 ഓളം പേരുടെ വാട്ട്സ് ആപ്പ് നമ്പറുകൾ സംഘടിപ്പിച്ച് ഗ്രൂപുണ്ടാക്കി ഒരു മാസം തികയുമ്പോഴേക്കുമുണ്ടായ ദുരന്തം ഞങ്ങളെ ഏറെ വേദനിപ്പിച്ചെന്ന് നാട്ടുകാർ കണ്ണീരോടെ പറഞ്ഞു.
മാതാവ്: പരേതയായ  നോകിയ ഇ71.
ഏക സഹോദരൻ: ഗാലക്സി s2

No comments:

Powered by Blogger.